ബ്ലാക്ക് പാന്തര്‍ താരം ചാഡ്വിക് ബോസ്മന്‍ അന്തരിച്ചു

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് നാലു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു.

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടിയ ബോസ്മന്‍ ക്യാപ്റ്റന്‍ അമേരിക്ക,അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി സിനിമകളുടെയും ഭാഗമായി. സ്‌പൈക്ക് ലീ സംവിധാനം ചെയ്ത Da 5 Bloods ആണ് ചാഡ്വിക്കിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്‌ലിക്‌സില്‍ ഈ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്.

Top