സൂപ്പർ ആക്ഷൻ രംഗങ്ങളുമായി ബ്ലാക്ക് പാന്തർ എത്തുന്നു ; ഹിന്ദി ട്രെയിലർ പുറത്തിറങ്ങി

black-panthr

സൂപ്പർ ആക്ഷൻ രംഗങ്ങളും, കിടിലൻ വിഷ്വൽ എഫക്റ്റ്സുമായി എത്തുന്ന ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തറിന്റെ ഹിന്ദി ട്രെയിലർ പുറത്തിറങ്ങി .റയാന്‍ കൂഗ്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാട്വിക് ബോസ്മാനാണ് ബ്ലാക്ക് പാന്തറായി വേഷമിടുന്നത്.

1921ലും 1977ലും ബ്ലാക്ക് പാന്തര്‍ ചിത്രങ്ങള്‍ വെള്ളിത്തിരയിൽ എത്തിയിരുന്നു. 2018 ഫെബ്രുവരി 16നാണ് ബ്ലാക്ക് പാന്തർ തീയേറ്ററുകളിൽ എത്തുന്നത്. ബ്ലാക്ക് പാന്തർ ആരാധകർ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ് പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബാഹുബലിയ്ക്ക് വേണ്ടി ഹിന്ദി സംഭാഷണം എഴുതിയ എഴുത്തുകാരൻ മനോജ് മുണ്ടാഷിറാണ് ചിത്രത്തിന് വേണ്ടി ഡയലോഗ് എഴുതിയിരിക്കുന്നത്.

Top