കുഴല്‍പ്പണ കേസ്; സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് ഇന്ന് കേസെടുക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. ബി.ജെ.പി നേതാക്കള്‍ പണവും ഫോണും നല്‍കിയതിനാലാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു.

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന സംഘവും കെ. സുന്ദരയില്‍ നിന്നും മൊഴി എടുക്കുമെന്ന് സൂചന. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സുന്ദരയുടെയും വി.വി രമേശന്റെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി.

കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സുനില്‍ നായക്കിനും സംഭവത്തില്‍ പങ്കുള്ളതായുള്ള വിവരങ്ങള്‍ പുറത്ത് വന്നു. മാര്‍ച്ച് 21ന് ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണം നല്‍കിയെന്നാണ് സുന്ദര പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.

Top