black money – police arrest

കാഠ്മണ്ഡു: നേപ്പാളില്‍ ഒരു പ്രമുഖ കള്ളപ്പണ സംഘത്തിലെ കണ്ണികളായ പാക് പൗരനേയും അഞ്ച് നേപ്പാളികളെയും ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് മില്യണ്‍ ഇന്ത്യന്‍ രൂപയുടെ കള്ളപണമാണ് പൊലീസ് പിടിച്ചെടുത്തത്.

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള പ്രശസ്ത വിനോദസഞ്ചാര മേഖലയായ തമേലില്‍ നിന്നാണ് ഇവര്‍ പൊലീസ് വലയിലായത്. അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകളാണ് എല്ലാം.

പാക് സ്വദേശിയായ നാഥിന്‍ മുഹമ്മദും മറ്റ് അഞ്ച് നേപ്പാള്‍ സ്വദേശികളുമാണ് പിടിയിലായത്. ഇവരെ നീണ്ട നേരം പിന്തുടര്‍ന്നതിനു ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.

ഇന്ത്യന്‍ കള്ളനോട്ടുകള്‍ വിതരണം നടത്തുകയും അച്ചടിക്കുകയും ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. കള്ളപ്പണ റാക്കറ്റിലെ കണ്ണികളായ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും പൊലീസ് അറിയിച്ചു.

Top