Black money; MM Mani’s statement against Mohanlal

തൊടുപുഴ: മന്ത്രിയായ ഉടനെ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി മണിയാശാന്‍. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്‍തുണച്ച നടന്‍ മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച അദ്ദേഹം മോഹന്‍ലാലിന്റെ കൈയ്യില്‍ നിറയെ കള്ളപ്പണം ഉണ്ടെന്ന് ആരോപിച്ചു.

ഇക്കാര്യം മറച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് നരേന്ദ്ര മോദിയെ ലാല്‍ അനുകൂലിക്കുന്നതെന്നും മണി ആരോപിച്ചു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു.

മോഹന്‍ലാലിനെതിരെ സംസ്ഥാനമന്ത്രി സഭയിലെ ഒരു മന്ത്രി തന്നെ ആഞ്ഞടിച്ചത് ലാലിന് കിട്ടയ കനത്ത പ്രഹരമാണ്. വെറുമൊരു ഡ്രൈവറായ ആന്റണി പെരുമ്പാവൂരിന് കോടികളുടെ ആസ്തിയുണ്ടായത് എങ്ങിനെയാണെന്ന് ചൂണ്ടിക്കാട്ടി ലാലിനെതിരെ വിമര്‍ശകര്‍ രംഗത്ത് വന്നിരിക്കെയാണ് പുതിയ ആരോപണം.

ഉള്ളില്‍ കാക്കി ട്രൗസറിട്ട താരമാണ് മോഹന്‍ലാലെന്ന വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ശക്തമാണ്.

Top