black money; Govt rules established

ഡല്‍ഹി: കള്ളപ്പണം ഒഴുകുന്നത് തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം. മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ നിരോധിക്കാനുള്ള നീക്കം ആരംഭിച്ചു.

കള്ളപ്പണം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് പുതിയ നീക്കം. ക്യാഷ്‌ലെസ് ഇടപാടുകള്‍ കുറയ്ക്കാനാണ് ഈ നയം.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവ വഴിയുള്ള ഇടപാടുകള്‍ അധികൃതര്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയും. ഈ ലക്ഷ്യത്തോടെയാണ് മൂന്നു ലക്ഷം പരിധി നിശ്ചയിക്കുന്നത്.

വാണിജ്യ, വ്യവസായ മേഖലയില്‍ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ നിയന്ത്രിക്കണമെന്ന ശുപാര്‍ശ നടപ്പാക്കണമോ എന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇത് നികുതി അധികൃതരില്‍ നിന്നും അനാവശ്യ ഇടപെടലുകള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

കള്ളപ്പണം,അനധികൃത പണമിടപാട് എന്നിവ തടയുന്നതിനൊപ്പം വലിയ തുക നല്‍കിയുള്ള ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ പര്‍ച്ചേസിംഗ് തുടങ്ങിയവയെല്ലാം കണ്ടെത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതും പരിഗണനയിലാണ്.

Top