സ്ത്രീകളുടെ പേടി സ്വപ്നം; ബ്ലാക്ക് മാന്‍ എന്ന അഭിജിത്ത് ഒടുവില്‍ പിടിയില്‍

കൊല്ലം: മാസങ്ങളോളം ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയില്‍. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ(22) യാണ് പരവൂര്‍ പൊലീസ് പിടികൂടിയത്. പരവൂര്‍ കൂനയിലുള്ള ഒരു വീട്ടില്‍ അതിക്രമിച് കയറിയ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇരവിപുരം, താന്നി, മയ്യനാട് പ്രദേശങ്ങളില്‍ രാത്രി വീടുകളിലെത്തി ഭയപ്പെടുത്തുകയും, മോഷണം നടത്തുകയും ചെയ്തിരുന്ന ഇയാള്‍ പിന്നീട് ബ്ലാക്ക് മാന്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടുകയായിരുന്നു. രാത്രി സ്ത്രീകള്‍മാത്രമുള്ള വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും അക്രമം കാട്ടുകയും ചെയ്തിരുന്ന ഇയാളെ പിടികൂടാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

പിടിയിലായതോടെ ഇരവിപുരത്തേത് അടക്കം നിരവധി സ്ഥലത്തെ മോഷണങ്ങളും സ്ത്രീകളെ ഉപദ്രവിച്ച കഥകളും പ്രതി തുറന്ന് പറഞ്ഞു. പ്രതി ഓടിച്ചിരുന്ന ബൈക്ക് വര്‍ക്കലയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിലാണ് പൊലീസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരുന്ന ബ്ലാക്ക് മാന്‍ ആണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്.

Top