ബ്ലാക്ക് , ഗോള്‍ഡ് നിറങ്ങളില്‍ നൂബിയ എന്‍ 2 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

ബ്ലാക്ക് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ നൂബിയ എന്‍ 2 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. 15,999 രൂപ മുതലാണ് നൂബിയയുടെ വില ആരംഭിക്കുന്നത്.

ഈ ഫോണില്‍ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്. 5000 mAh ന്റെ ബാറ്ററി ലൈഫാണ് നൂബിയ എന്‍ 2 കാഴ്ചവയ്ക്കുന്നത്.

13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 16 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഈ സ്മാര്‍ട്ട് ഫോണില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം.

1080×1920 പിക്‌സല്‍ റെസല്യൂഷന്‍ കാഴ്ചവയ്ക്കുന്ന നൂബിയക്ക് 5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് . 4 ജി ബിയുടെ റാം കൂടാതെ 64 ജി ബിയുടെ സ്റ്റോറേജും ഇതിനുണ്ട് . Android 6.0 ലാണ് നൂബിയ എന്‍ 2 ന്റെ ഒ എസ് പ്രവര്‍ത്തനം .

Top