ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണുവീതം നീക്കം ചെയ്തു

മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. മുംബൈയിലെ രണ്ടു ആശുപത്രികളിലായാണ് മൂന്നുകുട്ടികളുടെയും ശസ്ത്രക്രിയ നടന്നത്. നാല്, ആറ്, 14 പ്രായമായ കുട്ടികള്‍ക്കാണ് ബ്ലാക്ക്ഫംഗസ് ബാധയെ തുടര്‍ന്ന് കണ്ണ് നഷ്ടമായത്. എന്നാല്‍ ശാസ്ത്രക്രിയക്ക് വിധേയരായ 14 വയസുകാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത് മറ്റു രണ്ടുകുട്ടികള്‍ പ്രമേഹബാധിതരല്ലായിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് പ്രമേഹബാധിതയായ 16 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനു ശേഷമാണ് കുട്ടിക്ക് പ്രമേഹബാധയുണ്ടായതെന്ന് വയറിന്റെ ഒരു ഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ടയിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും വയറില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ പതിനാറുകാരിക്കും കോവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.

Top