മഹാരാഷ്ട്രയില്‍ ഭീതി പടര്‍ത്തി ബ്ലാക്ക് ഫംഗസ്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതര്‍ കുറയുമ്പോഴും ഭീതി പടര്‍ത്തി ബ്ലാക്ക് ഫംഗസ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 7,395 ആയി ഉയര്‍ന്നു. ഇവരില്‍ 644 പേര്‍ മരണപ്പെട്ടപ്പോള്‍ 2,212 പേരുടെ അസുഖം ഭേദമായി.

മഹാരാഷ്ട്രയില്‍ 9,350 പുതിയ കൊവിഡ് കേസുകള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 5,924,773 പേര്‍ക്കാണ് അസുഖം ബാധിച്ചത്. 388 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 114,154 ആയി. 15,176 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 1,38,361 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ രോഗമുക്തി നേടിയവര്‍ 56,69,179 ആയി രേഖപ്പെടുത്തി .

തലസ്ഥാന നഗരമായ മുംബൈയില്‍ 575 പുതിയ കേസുകളും 14 മരണങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തില്‍ രോഗബാധിതരുടെ എണ്ണം 716,351 ല്‍ എത്തി, ഇതുവരെ 15,216 പേര്‍ക്കാണ് കൊവിഡ് ബാധിച്ചു ജീവന്‍ നഷ്ടപ്പെട്ടത്.

 

Top