ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് ഒരാള്‍ മരിച്ചു

കോഴിക്കോട്: കേരളത്തില്‍ കൊവിഡ് രോഗമുക്തരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പാലക്കാട് കൊട്ടശേരി സ്വദേശിനി വസന്തയാണ് മരിച്ചത്. 48 വയസ്സായിരുന്നു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഏറ്റവും അധികം രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. 18 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസ് എന്ന മരുന്ന് ഒരു വയല്‍ പോലും ആശുപത്രിയില്‍ ബാക്കിയില്ല. ഇവിടെ ഏറ്റവും കുറഞ്ഞത് 50 വയലാണ് വേണ്ടത്.

മറ്റൊരു മരുന്നായ ആംഫോടെറിസ് 12 വയല്‍ വേണം. മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ചികിത്സ മുടങ്ങുന്നതുകൊണ്ട് ആശുപത്രി അധികൃതര്‍ വലിയ ആശങ്കയിലാണ്. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരുന്നെത്തിച്ചാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയത്.

Top