ബ്ലാക്ക് ഫംഗസ്: കോഴിക്കോട് ഒരു മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സ്ത്രീ ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. കൊവിഡ് ബാധിച്ച ശേഷമായിരുന്നു ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

Top