ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നെത്തിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികള്‍ക്കു നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് 50 വയല്‍ എത്തി. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് നല്‍കുന്ന ആംഫോടെറിസിന്‍ എന്ന മരുന്നും സ്റ്റോക്കുണ്ട്. ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈകോസിസ്) ബാധിച്ച മൂന്നു പേര്‍ക്കു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലക്കാര്‍ ഉള്‍പ്പെടെ 18 പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ചികിത്സയിലുള്ളത്.

 

Top