രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിച്ചതോടെ അശോക് ഗെഹ്ലോത് സര്‍ക്കാര്‍ ബുധനാഴ്ച പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 2020 ലെ രാജസ്ഥാന്‍ എപ്പിഡമിക് ആക്ട് പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അതിനിടെ ബ്ലാക്ക് ഫംഗസ് ബാധക്കെതിരായ മരുന്നുകള്‍ വാങ്ങാന്‍ രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഭാരത് സിറംസ് ആന്‍ഡ് വാക്സിന്‍സ് ലിമിറ്റഡിന് ഓഡര്‍ നല്‍കി.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ല.

 

Top