രാജ്യത്ത് ഇന്ന് 8,848 പേര്‍ക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി; രാജ്യത്ത് ഇതുവരെ 8,848 പേര്‍ക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചതായി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. രോഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം കണക്കിലെടുത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നിന്റെ 23,000ലധികം അധിക വിയലുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 2281 കേസുകള്‍. ഇവിടേക്ക് 5,800 വിയലുകള്‍ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് 5,090 വിയലുകള്‍ നല്‍കി. 910 രോഗികളെ ചികിത്സിക്കാന്‍ ആന്ധ്രാപ്രദേശിന് 2,300 വിയലുകളും 350 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അയല്‍ സംസ്ഥാനമായ തെലുങ്കാനയ്ക്ക് 890 വിയലുകളും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ 197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദേശീയ തലസ്ഥാനമായ ഡല്‍ഹിയിക്ക് 670 വയലുകള്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 23680 വയലുകളാണ് ഇതുവരെ അനുവദിച്ചത്.

Top