കോവിഡില്ലാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമെന്ന്

പഞ്ചാബ്: പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിക്കാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം. 158 ലധികം മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 126 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.

കോവിഡ് ബാധയെ തുടര്‍ന്നല്ല ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നത്. സ്റ്റിറോയിഡ് അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന്റെ കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Top