വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന 39 വയസുകാരനാണ് കര്‍ണാടകയില്‍ വെച്ച് രോഗം സ്ഥിരികരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയെലെത്തിച്ച് പരിശോധനകള്‍ നടത്തി. വയനാട്ടില്‍ വിദഗ്ധ ചികില്‍സയില്ലാത്തതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്നും രോഗം സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലുള്ളവര്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

Top