മഹാരാഷ്ട്രയില്‍ 3,000 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്

മുംബൈ: മഹാരാഷ്ട്രയില്‍ 3,000 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം പിടിപെട്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിലവിലുള്ള ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴാണ് കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയെന്ന് അറിയില്ല. അതിനാല്‍ മുന്‍കരുതലുകളില്‍ ഉപേക്ഷ വരുത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പറയുന്നുണ്ട്. ഇവരോട് ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.

 

Top