കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി; നാടാര്‍ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്റര്‍

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി. നാടാര്‍ സമുദായത്തെ അവഗണിച്ചെന്നും പോസ്റ്റര്‍ പതിച്ചു. നാടാര്‍ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നല്‍കാത്തതില്‍ പ്രതിഷേധമെന്നും ഫ്‌ലക്‌സ് ബോര്‍ഡിലുണ്ട്. കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്നും പോസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കള്‍ രംഗത്തെത്തി. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.

 

Top