‘സോള്‍ട്ട് ആന്റ് പെപ്പറിന്റെ തുടര്‍ച്ച ‘ബ്ലാക്ക് കോഫി’ സംവിധാനം ബാബുരാജ്

ഷിഖ് അഹു സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന സിനിമയ്ക്ക് തുടര്‍ഭാഗം വരുന്നു. ചിത്രത്തില്‍ ‘കുക്ക് ബാബു’ എന്ന, കൈപ്പുണ്യമുള്ള പാചകക്കാരനെ അവതരിപ്പിച്ച ബാബുരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്ലാക്ക് കോഫി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.

ആഷിക്ക് അബു അതിഥിതാരമായി ചിത്രത്തില്‍ എത്തുന്നുണ്ട് . സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. രചന നാരായണന്‍ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്. ഓര്‍മ ബോസ് ആണ് കഥ.

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്‌ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇന്നു ആരംഭിക്കും.

Top