കറുപ്പുടുത്ത് മഹിളകൾ സെക്രട്ടേറിയറ്റിലേക്ക്; ബിജെപി യോഗത്തിൽ കറുത്ത മാസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കറുത്ത വസ്ത്രമണിഞ്ഞാണ് പ്രവർത്തകർ എത്തിയത്. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനു മുകളിലേക്കു കയറി പ്രതിഷേധിച്ചു.

പത്തനംതിട്ട പുല്ലാട് നടക്കുന്ന ബിജെപി സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും കറുത്ത മാസ്ക് വിതരണം ചെയ്തു. കറുത്ത മാസ്ക് ധരിച്ചാണ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ കോട്ടയം, കൊച്ചി, തവനൂർ എന്നിവിടങ്ങളിലെ പരിപാടികളിൽ കറുത്ത മാസ്കും വസ്ത്രവും വിലക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാണ് കറുത്തമാസ്‌ക്ക് ധരിച്ച് പ്രവർത്തകർ എത്തിയത്.

Top