ഭാഗ്യം തരുന്ന കലിമാസി; ദന്തേവാഡയില്‍ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചത് കരിങ്കോഴികള്‍

kalimasy1

റായ്പുര്‍: ദന്തേവാഡയിലെ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം മാറ്റി മറിച്ചത് കരിങ്കോഴികളാണ്. ഇന്നവര്‍ തല ഉയര്‍ത്തി സ്വന്തം കാലില്‍ നില്‍ക്കുന്നതിനു കാരണം കടക്നാഥ് എന്ന വിഭാഗത്തില്‍പ്പെടുന്ന കലിമാസി എന്ന കരിങ്കോഴികളില്‍ നിന്നാണ്. കരിങ്കോഴി വില്പനയില്‍ നല്ല ലാഭമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് കോഴികൃഷിയിലേക്കിറങ്ങാന്‍ ചത്തീസ്ഗഡിലെ ഒരു കൂട്ടം സ്ത്രീകള്‍ തീരുമാനിച്ചത്. തുടര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെടുകയും തങ്ങളുടെ ആവശ്യം പറയുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് ഒരേയോരു നിബന്ധന മാത്രമാണുണ്ടായത്. കലിമാസിയെ മാത്രമേ വേണ്ടുയെന്ന്.

kalimasy3

സ്ത്രീകളുടെ ആവശ്യം അധികൃതരെ ഒന്ന് ഞെട്ടിച്ചെങ്കിലും അവരെ സഹായിക്കാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം തയാറാവുകയായിരുന്നു. കൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ച് കേന്ദ്രവും ഇവരുടെ സഹായത്തിനെത്തി. ബിസ്നസ്സ് ആരംഭിക്കാനാവശ്യമായ സാമ്പത്തിക സഹായം ഇവര്‍ക്ക് നല്‍കിയത് ഐസിഎആര്‍ ആണ്.

പുതിയ സംരഭം തുടങ്ങി എട്ടു മാസത്തിനിപ്പുറം അവര്‍ക്ക് ലഭിച്ചത് 3 ലക്ഷം രൂപയുടെ വരുമാനമാണ്. ഏകദേശം മുന്നൂറു കരിങ്കോഴികളുടെ വില്പനയിലൂടെയാണ് 3 ലക്ഷം രൂപ ഇവര്‍ സമ്പാദിച്ചത്.

kalimasy3

നിരവധി കോഴി കൃഷികളുള്ള ഭാഗമാണ് ദന്തേവാഡ. എന്നാല്‍ കൃഷി തിരഞ്ഞെടുക്കുമ്പോള്‍ അനുയോജ്യമായ തീരുമാനം എടുത്തതിനാല്‍ നഷ്ടമില്ലാതെ ലാഭം മാത്രം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

പ്രാദേശികമായി ‘കലിമാസി’ എന്നറിയപ്പെടുന്ന കടക്നാഥ് കരിങ്കോഴികളാണ് ഇവ. ഇവയുടെ മാംസത്തിനും കറുത്ത നിറമാണ്. ബ്രോയിലര്‍ കോഴികളെക്കാള്‍ മൂന്നു മടങ്ങ് ഗുണമുള്ളതാണ് ഇതിന്റെ ഇറച്ചി. അതുകൊണ്ടു തന്നെ വിലയും അല്‍പ്പം കൂടുതലാണ്.

kadaknath

കലിമാസിയുടെ സ്വദേശം ചത്തീസ്ഗഡ് അല്ല. മധ്യപ്രദേശിലെ നക്സല്‍ ബാധിത മേഖലയായ ജാബുവ, ധാര്‍ എന്നി ജില്ലകളിലാണ് ഇവയെ സുലഭമായി കാണുന്നത്.

Top