black berry android

ഒരോ സാമ്പത്തിക പാദം കഴിയുമ്പോഴും, നഷ്ടത്തിന്റെ കണക്ക് പുസ്തകം മാത്രമാണ് ബ്ലാക്ക്‌ബെറിക്ക് സ്വന്തം. അതിനാല്‍ തന്നെ ഒരു കുതിച്ചുചാട്ടമാണ് ബ്ലാക്‌ബെറി ലക്ഷ്യം വയ്ക്കുന്നത്.

പുതിയ 2 സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് ബ്ലാക്‌ബെറി.മികച്ച സവിശേഷതകളോടെ, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ബ്ലാക്‌ബെറി പുതിയ ഫോണുകള്‍ ഇറക്കുന്നത്.

ബ്ലാക്ക് ബെറിയുടെ സി ഇ ഓ ജോണ്‍ ചെന്‍ തന്നെയാണ് കാര്യം വ്യക്തമാക്കിയത്. 20000 രൂപ മുതല്‍ 26000 രൂപവരെ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ആണ് ബ്ലാക്ക് ബെറി പുറത്തിറക്കുന്നത്.

ബ്ലാക്ക് ബെറിയുടെ സ്വന്തം സംരഭമായ പ്രവ് വിപണിയില്‍ വേണ്ടത്ര വിജയം നേടാതെ പോയത് കൊണ്ടാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സെറ്റുകളുമായി എത്തുവാന്‍ ബ്ലാക്ക് ബെറി തീരുമാനിച്ചത്.

Top