പിറന്നാൾ ദിനത്തിൽ ബ്ലാക്ക് ബീസ്റ്റുമായി പൃഥ്വിരാജ്

പിറന്നാൾ ദിനത്തിൽ സ്റ്റൈലിഷ് വീഡിയോയുമായി മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ. ‘ബ്ലാക്ക് ബീസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ദുൽഖർ സൽമാൻ ആണ് റിലീസ് ചെയ്തത്. തന്റെ ആഡംബര സൂപ്പർ കാറായ ലംബോർഗിനിയിൽ പൃഥ്വിരാജ് റൈഡ് ചെയ്യുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. വളരെ സ്റ്റൈലിഷും ഗ്ലാമറുമായാണ് പൃഥ്വിരാജ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഷാഹീൻ താഹയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.ക്യാമറ ഹസീബ് ഹസ്സൻ.സംഗീതം ജയ്ക്സ് ബിജോയ്‌. പൃഥ്വിയുടെ സ്റ്റൈലിഷ് ആയ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Top