ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം 13-ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം 13-ാം ദിവസത്തിലേക്ക് കടന്നു.

സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും. കഴിഞ്ഞ മൂന്നിന് എ എന്‍ രാധാകൃഷ്ണനാണ് സമരം തുടങ്ങിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി കെ പത്മനാഭന് സമരം ഏറ്റെടുത്തത്. സമരം തുടരുന്ന സി കെ പത്മനാഭന് പിന്തുണ അര്‍പ്പിച്ച് എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.

Top