നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കർണാടകയിൽ കോൺഗ്രസ്സിന് മേൽക്കൈയെന്ന് സർവ്വേ

CM Siddaramaiah and rahul

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കര്‍ണാടകയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കോണ്‍ഗ്രസ്സിന് മേല്‍കൈ. സ്വതന്ത്ര ഗവേഷണ സംഘടനയായ ലോക്‌നിധിയും സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും നടത്തിയ അഭിപ്രായ സര്‍വേയില്‍ 49% പേരും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്നാണ് പറയുന്നത്. ബിജെപിയാണ് രണ്ടാമത്.

ബിജെപി – 27%, ജനതാദള്‍ എസ് – 20% എന്നിങ്ങനെയാണ് മറ്റു പ്രമുഖ പാര്‍ട്ടികള്‍ക്കു ലഭിച്ച പിന്തുണ.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭരണത്തില്‍ 11% പൂര്‍ണസംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍, ഭേദപ്പെട്ടതെന്നു 46% പേര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതേ സ്ഥാനത്തു തുടരണമെന്ന് 34% അഭിപ്രായപ്പെട്ടു. ദള്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് 19% പേര്‍ അഭിപ്രായപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ 14% പിന്തുണയോടെ മൂന്നാം സ്ഥാനത്താണ്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നാലാമത്.

Top