കോണ്‍ഗ്രസ്സുമായി സഖ്യമില്ല , ബിജെപി മുഖ്യശത്രുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം

cpm-bjp

തിരുവനന്തപുരം : ബിജെപി മുഖ്യശത്രുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ്സുമായി സഖ്യമോ, ധാരണയോ ഇല്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികളുമായി ധാരണയാകാമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതിനാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ല. പ്രാദേശിക കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യം പാടില്ലെന്നും കരട് രേഖ വ്യക്തമാക്കുന്നു.

Top