വരുമാനത്തിലും ബി.ജെ.പി തന്നെ നമ്പർ : 1, കോൺഗ്രസ്സിന് അവിടെയും വലിയ നഷ്ടം !

BJP's income

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരുമാനത്തിലും കോണ്‍ഗ്രസ്സിന് വന്‍ നഷ്ടം. ഒറ്റ വര്‍ഷം കൊണ്ട് ബി.ജെ.പിയുടെ വരുമാനം 81.18 ശതമാനം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന് 14ശതമാനം വരുമാനമാണ് നഷ്ടം. 2015-16ല്‍ വരുമാന ഇനത്തില്‍ 710 കോടി രൂപ ലഭിച്ച ബി.ജെ.പി 2016-17ല്‍ 1,034 കോടി രൂപയായി ഉയര്‍ത്തി. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ ഒരു വര്‍ഷം കൊണ്ട് 36 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.

ഏഴ് ദേശീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കുമായി 2016-17ല്‍ ലഭിച്ച വരുമാനം 1559.17 കോടി രൂപയാണ്. ചെലവ് 1228.26 കോടി രൂപയും. 1034കോടി രൂപ വരുമാനമായി ലഭിച്ച ബി.ജെ.പി ചെലവിട്ടത് 710 കോടി രൂപ മാത്രമാണ്. കോണ്‍ഗ്രസ് ആകട്ടെ ലഭിച്ച വരുമാനത്തെക്കാള്‍ 96.30 കോടി രൂപ അധികം ചെലവഴിച്ചു. എന്‍.സി.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുണ്ടായി.

ബി.ജെ.പിയും കോണ്‍ഗ്രസും പ്രധാന വരുമാന സ്രോതസായി കാണിച്ചിട്ടുള്ളത് സംഭാവനയാണ്. 997 കോടി രൂപ (96.41%) സംഭാവനയായി ബി.ജെ.പിക്ക് ലഭിച്ചെപ്പോള്‍ കോണ്‍ഗ്രസ് 115.64 കോടി (51.32) രൂപയാണ് ഈ ഇനത്തില്‍ ഉള്‍പ്പെടുത്തിയത്. ഏഴ് പാര്‍ട്ടികളും കൂടി ചേര്‍ന്ന് സംഭാവന ഇനത്തില്‍ പിരിച്ചെടുത്തത് 1169 കോടി രൂപയാണ്. സി.പി.എമ്മിന്റെ വരുമാനത്തിലെ 36 കോടി രൂപ സംഭാവന ഇനത്തിലും 40 കോടി ലെവി ഇനത്തിലും ലഭിച്ചതാണ്. 20000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍നിയമപ്രകാരം പുറത്തുവിടേണ്ടത്. ബാങ്കുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഇനത്തില്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 128 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി 606 കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസ് 149 കോടി രൂപമാത്രമാണ് നീക്കിവച്ചത്.

2016-17ല്‍ ദേശീയ പാര്‍ട്ടികളുടെ വരവും ചെലവും (കോടി കണക്കില്‍)

പാര്‍ട്ടി വരുമാനം (201516) വരുമാനം(201617) ചെലവ് (1617)

ബി.ജെ.പി – 570. 86 1,034.27 710.05
കോണ്‍ഗ്രസ് – 261.56 225.36 325.66
ബി.എസ്.പി – 47.38 173.58 51.83
സി.പി.എം – 107.48 100.25 94.05
എന്‍.സി.പി – 9.13 17.23 24.96
തൃണമൂല്‍ കോണ്‍. – 28.18 6.39 24.26
സി.പി.ഐ – 2.17 2.07 1.42
ആകെ – 1033.18 1559.17 1228.26Related posts

Back to top