ഹരിയാനയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മനോഹര്‍ ലാല്‍ ഖട്ടര്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മനോഹര്‍ ലാല്‍ ഖട്ടറെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മനോഹര്‍ ലാല്‍ ഖട്ടറെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

നിലവില്‍ ഹരിയാന മുഖ്യമന്ത്രിയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചതുപോലെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെയും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നാണ് നരേന്ദ്രമോദി ഹരിയാനയിലെ റോഹ്തക്കില്‍ എത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക ലോക്‌സഭ മണ്ഡലമാണ് റോഹ്തക്.

Top