‘ഞാനൊരു സസ്യഭുക്കാണ്, ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല’,അ​തു​കൊ​ണ്ട് വി​ല അ​റി​യി​ല്ല

ന്യൂഡല്‍ഹി : രാജ്യത്ത് ഉള്ളിവില വര്‍ധിക്കുന്നതില്‍ അസാധാരണ വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമനു പിന്നാലെ സമാനമായ മറുപടിയുമായി വേറൊരു കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേയാണ് വിലക്കയറ്റത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.

ഞാനൊരു സസ്യഭുക്കാണ്. ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല. അപ്പോള്‍ എന്നെപ്പോലൊരാള്‍ക്ക് ഉള്ളിയുടെ വിപണി വിലയെക്കുറിച്ച് എങ്ങനെയാണ് അറിയാന്‍ കഴിയുകയെന്ന് മന്ത്രി വ്യക്തമാക്കി. താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വര്‍ധിക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു ഉള്ളിവില വര്‍ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ നല്‍കിയ വിശദീകരണം.

ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ടു പ്രശ്‌നമില്ല. ഉള്ളിക്ക് അധികം പ്രധാന്യം കൊടുക്കാത്ത കുടുംബത്തില്‍നിന്നാണ് എന്റെ വരവ് എന്നും പാര്‍ലമെന്റില്‍ മറുപടി നല്‍കുന്നതിനിടെ നിര്‍മല പറഞ്ഞിരുന്നു.

Top