സംസ്ഥാനം പ്രളയത്തില്‍ വിറങ്ങളിച്ച് നിന്നപ്പോള്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നു!

തിരുവനന്തപുരം: നാട് പ്രളയത്തില്‍ വിറങ്ങലടിച്ച് നിന്നപ്പോള്‍…പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോള്‍…ഇതിന്റെ മറവില്‍ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ???. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് പറഞ്ഞ് സ്വരൂപിച്ച പണം ഫണ്ടിലേക്ക് അടച്ചില്ലെന്ന ആരോപണവുമായി ബി.ജെ.പി. എംഎല്‍എ ഒ.രാജഗോപാല്‍.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടത്തിയ സംഗീത പരിപാടിയില്‍ സ്വരൂപിച്ച പണം ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല എന്നാണ് ആരോപണം. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് ഒ.രാജഗോപാല്‍ എം.എല്‍.എ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

Top