ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ് : ഛത്തീസ്ഗഢ് ദന്തേവാഡയില്‍ മാവോയിസറ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എയടക്കം 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു. തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി ദന്തേവാഡയിലേ ക്വാക്കോണ്ടക്കും ശ്യാമഗിരിക്കും ഇടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയൂതിര്‍ക്കുകയായിരുന്നു. ദന്തേവാഡയില്‍ സി.ആര്‍.പി.എഫും മാവോയിസ്റ്റുകളും തമ്മിലുള്ള ആക്രമണം തുടരുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Top