ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ വീടും കലാപകാരികള്‍ നശിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തില്‍ അക്രമികള്‍ ബിജെപി നേതാവിന്റെ വീടും അഗ്‌നിക്കിരയാക്കി. ബിജെപി ന്യൂനപക്ഷ സെല്ലിന്റെ വടക്കുകിഴക്കന്‍ ജില്ലാ ഉപാധ്യക്ഷന്‍ അക്തര്‍ റാസയുടെ വീടാണ് കലാപകാരികള്‍ കത്തിച്ചത്. അക്തറിന്റെ രണ്ട് ബന്ധുവീടുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്.

സംഭവ ദിവസം രാത്രി ഏഴ് മണിയോടെ മുദ്രാവാക്യം മുഴക്കിയെത്തിയ കലാപകാരികള്‍ വീടിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും അവിടുന്ന് രക്ഷപ്പെടാനായിരുന്നു നിര്‍ദേശം. അക്തറിന്റെ വീടിനടുത്തുള്ള 19 മുസ്ലീം കുടുംബങ്ങളുടെ വീടുകളും കലാപകാരികള്‍ തകര്‍ത്തിട്ടുണ്ട്. ആറ് മോട്ടോര്‍ സൈക്കിളുകളും വീട്ടിലെ എല്ലാ സാധനങ്ങളും അവര്‍ നശിപ്പിച്ചെന്നും അക്തര്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് അക്തര്‍.

Top