മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന്‌

bjp karnataka

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ആരോപണം. മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബയ്ജനാഥ് കുശ്വാഹയ്ക്കാണ് പണം വാഗ്ദാനം ചെയ്തത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗാണ് ആരോപണവുമായി രംഗത്ത് എത്തിയത്.

ബിജെപി എംഎല്‍എ നാരായണ്‍ ത്രിപതിയാണ് കുശ്വാഹ ബന്ധപ്പെട്ടത്. പണത്തോടൊപ്പം മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചുണ്ടാകുന്ന പുതിയ സര്‍ക്കാരില്‍ മന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം.

കോണ്‍ഗ്രസിലെ മറ്റ് എംഎല്‍എമാര്‍ക്കും ബിജെപി പണം വാഗ്ദാനം ചെയ്തിരുന്നെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ ആരോപണം കള്ളമാണെന്നും തെളിവുണ്ടെങ്കില്‍ ദിഗ്വിജയ് സിംഗ് അത് പുറത്തുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Top