ഡിവൈഎഫ് ഐ വളയം മേഖല പ്രസിഡന്റിന് നേരെ ബി ജെ പി പ്രവര്‍ത്തകന്റെ അക്രമം

കോഴിക്കോട് : ഡിവൈഎഫ് ഐ വളയം മേഖല പ്രസിഡന്റിന് നേരെ ബി ജെ പി പ്രവര്‍ത്തകന്റെ അക്രമം. വളയം ചെക്കോറ്റയിലെ യു കെ രാഹുലിനെയാണ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്.

ചെക്കോറ്റ അമ്പലത്തിന് സമീപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകന്‍ മാമ്പറ ഷെമിന്‍ രാഹുലിനെ അക്രമിച്ചത്. പ്രദേശത്തെ പരസ്യ മദ്യപാനം രാഹുലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.

നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സക്കായി രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Top