വിളപ്പിൽശാലയിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്ക് തീയിട്ടതായി പരാതി

തിരുവനന്തപുരം: വിളപ്പിൽ ശാലയിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്ക് തീയിട്ടതായി പരാതി. അയൽവാസികളും ബിജെപി പ്രവർത്തകരുമായ ബാലചന്ദ്രൻ ,ബിജു, സനൽ എന്നിവരുടെ ബൈക്കുകളാണ് നശിച്ചത്.

ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ആരോപണം.മൂവരുടേയും പരാതിയിൽ വിളപ്പിൽശാല പൊലീസ്  കേസെടുത്തു.

Top