തെറ്റായ പ്രചാരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം; ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഈ നിയമവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് നടക്കുന്നതെന്നും എല്ലാം തെറ്റായ പ്രചാരണങ്ങളാണെന്ന് ജനങ്ങള്‍ മനസിലാക്കണം എന്നും പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

‘ഞങ്ങള്‍ തെരുവിലിറങ്ങിയത് ബിജെപി പ്രവര്‍ത്തകരായിട്ടല്ല, പൗരത്വ ഭേദഗതി നിയമത്തില്‍ അക്രമം സൃഷ്ടിക്കുന്നവര്‍ക്കെതിരായ ദേശസ്‌നേഹികളായിട്ടാണ്. ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ നിയമം ഒരു പൗരന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല, പകരം അത് രാജ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ, ”മുംബൈ ബിജെപി സെക്രട്ടറി രാജേശ്രി പലാനെ പറഞ്ഞു.

അതേസമയം ‘ഞങ്ങള്‍ സിഎഎയെ പിന്തുണയ്ക്കുന്നു, കുടിയേറ്റക്കാര്‍ക്ക് നമ്മുടെ രാജ്യത്ത് പൗരത്വത്തിനുള്ള അവകാശം ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, കാരണം ഞങ്ങള്‍ അവരെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അവര്‍ എവിടെ പോകും, ‘പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രമോദ് കുമാര്‍ പാണ്ഡെ പറഞ്ഞു.

Top