ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആര്‍എഫ്

terrorists

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് ടിആര്‍എഫ്.

കുല്‍ഗാമിലെ വൈകെ പോരയിലായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ പരുക്കേറ്റ ഇവരെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിദ ഹുസൈന്‍ യാടു, ഉമര്‍ റാഷീദ്, ഉമര്‍ റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Top