പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍

കണ്ണൂർ: ഖത്തർ ലോകകപ്പിന്റെ ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ. ഇങ്ങ് കേരളത്തിലും ആ ആരവത്തിന് ഒട്ടും കുറവില്ല. മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകൾ നാട്ടിൻപുറങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും ആരാധകർ ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും പതാകകൾ കൊണ്ട് അലങ്കരിക്കുന്നുമുണ്ട്. ഇതിനിടെയാണ് കണ്ണൂരിൽ നിന്ന് രസകരമായ സംഭവം.

പോപ്പുലർ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗൽ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവർത്തകന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണൂർ ജില്ലയിലെ പാനൂർ വൈദ്യർപീടികയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ടൗണിൽ പോർച്ചുഗീസ് ആരാധകർ കെട്ടിയ പതാകയാണ് ബിജെപി പ്രവർത്തകൻ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും ഇതാവർത്തിക്കുകയാണ്

Top