കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി, വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് സംഭവം. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു.

Top