കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു ; തലയ്ക്ക് ഗുരുതര പരിക്ക്

murder

കോഴിക്കോട് : പറമ്പില്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും പട്ടര്‍പാലം സ്വദേശിയുമായ കെ കെ ഷാജിക്കാണ് വെട്ടേറ്റത്. ഓട്ടോയിൽ കയറിയ ആൾ ഇടക്ക് വഴിയിൽ വച്ച് ഷാജിയെ വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരിയോട്ട് മല സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷാജി.

കഴിഞ്ഞ ദിവസം സ്ഥലത്ത് ബിജെപി-എസ്ഡിപിഐ സംഘർഷം ഉണ്ടായിരുന്നു.

Top