മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥയെ റോഡില്‍ വെച്ച് മര്‍ദ്ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍

arrested

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥയെ റോഡില്‍ വെച്ച് മര്‍ദ്ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് മുബീന്ദ്ര സിംഗാണ് അറസ്റ്റിലായിരിക്കുന്നത്.

വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തില്‍ ഓടിച്ചുവന്ന ബൈക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് കേസിനാസ്പദമായ സംഭവമുണ്ടാകാന്‍ കാരണം.

ബൈക്ക് തടഞ്ഞതിനു പിന്നാലെ മുബീന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നയാളും ബൈക്കില്‍ നിന്നിറങ്ങി പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിക്കുകയായിരുന്നു. മാത്രമല്ല, കൂടുതല്‍ പൊലീസ് സ്ഥലത്തെത്തുന്നതിനു മുന്നേ ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top