ബിജെപി പ്രവർത്തകൻ കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ അറസ്റ്റിൽ

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിലെ സജീവ ബിജെപി പ്രവർത്തകൻ കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ അറസ്റ്റിൽ. കാരക്കാട് സ്ട്രീറ്റിൽ രാജു (30) ആണ് ആന്ധ്രയിലെ ടൂണിയിൽ 110 കിലോ കഞ്ചാവുമായി പിടിയിലായത്. രാജുവിനൊപ്പമുണ്ടായിരുന്ന രണ്ട് ആന്ധ്ര സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. കാറിൽ കഞ്ചാവുമായി വന്ന രാജുവിനെയും സംഘത്തെയും ആന്ധ്ര പൊലീസാണ്‌ പിടികൂടിയത്‌. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുതറോഡ്, കാരക്കാട് സ്വദേശികൾ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായി ആന്ധ്ര പൊലീസ് പാലക്കാട് സൗത്ത് പൊലീസിന്റെ സഹായം തേടി. രാജുവിനെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.

Top