നാഗ്പൂരില്‍ ബി ജെ പി പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ട നിലയില്‍

murder

മഹാരാഷ്ട്ര: നാഗ്പൂരില്‍ ബി ജെ പി പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ട നിലയില്‍. നാഗ്പൂര്‍ ആരാധനാ നഗറിലെ കമലാകര്‍ പവാന്‍കറും കുടുംബവുമാണ് കൊല്ലപ്പെട്ടത്.

അയല്‍ക്കാരാണ് മരണവിവരം പുറത്തറിയിക്കുന്നത്. തിങ്കളാഴ്ച രാവിലെയായിട്ടും ആരെയും പുറത്ത് കാണാത്തതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കൂട്ട കൊലപാതക വിവരം പുറം ലോകം അറിയുന്നത്.

കൊല നടന്ന വീടിനു മുന്നിലും പൊലീസ് സ്റ്റേഷനിലും ബി ജെ പി പ്രവര്‍ത്തകരെ കൊണ്ടും ജനക്കൂട്ടത്തെ കൊണ്ടും നിറഞ്ഞു നില്‍ക്കുകയാണ്.

Top