മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വിജയം

-bjp

മുംബൈ : മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വിജയം.

തിരഞ്ഞെടുപ്പ് നടന്ന 2974 പഞ്ചായത്തുകളില്‍ 1457 ഇടത്തും ബിജെപി ഭരണം നേടി.

ബിജെപിയെ വെല്ലുവിളിച്ച് ഒറ്റയ്ക്ക് മത്സരിച്ച സഖ്യകക്ഷിയായ ശിവസേനയ്ക്ക് 222 പഞ്ചായത്തുകളില്‍ മാത്രമാണ് ജയിച്ചു കയറാനായത്.

കോണ്‍ഗ്രസ് 301 പഞ്ചായത്തുകളില്‍ ഭരണം നേടിയപ്പോള്‍, എന്‍സിപി 194 പഞ്ചായത്തുകളില്‍ വിജയിച്ചു.

വിദര്‍ഭ മറാത്ത്‌വാഡ, വടക്കന്‍ മഹാരാഷ്ട്ര എന്നീ മേഖലകളിലെ 18 ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Top