ഗോവയിൽ വിജയക്കൊടി പാറിച്ച് ബിജെപി

നാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 48 സീറ്റുകളിൽ 32 ഉം ബിജെപി പിടിച്ചെടുത്തു. വൻ തിരിച്ചടി നേരിടേണ്ടിവന്ന കോൺഗ്രസിന് നാല് സീറ്റിൽ ഒതുങ്ങേണ്ടിവന്നു. മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി മൂന്നും, എൻസിപി, എഎപി എന്നിവ ഓരോ സീറ്റും വീതം നേടിയിട്ടുണ്ട്. സ്വതന്ത്രർ ഏഴ് സീറ്റുകളിൽ വിജയിച്ചു. ഗ്രാമീണ മേഖലയിലടക്കം ബിജെപി നേടിയ വിജയത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആഹ്ലാദം പ്രകടിപ്പിച്ചു.

ബിജെപിയിലും താൻ നേതൃത്വം നൽകുന്ന ഗോവ സർക്കാരിലും വിശ്വാസമർപ്പിച്ച ഗോവയിലെ ജനങ്ങൾക്ക് മുമ്പിൽ ശിരസ് നമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ആം ആദ്മി പാർട്ടിക്കും ഇത് അഭിമാന നിമിഷമായി. ആം ആദ്മി പാർട്ടിക്ക് ഗോവയിൽ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുന്നത് ഇത് ആദ്യമായാണ്.

Top