യുപി ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

ലക്‌നൌ: ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേട്ടം സ്വന്തമാക്കി ബിജെപി. 65 ഇടങ്ങളില്‍ ബിജെപിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചു. സമാജ് വാദി പാര്‍ട്ടി ആറും, മറ്റുള്ളവര്‍ നാലും അധ്യക്ഷ സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്.

അതിനിടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച.

ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നേതാവാണ് സഞ്ജയ് സിങ്. അനൗപചാരിക കൂടിക്കാഴ്ച്ചയാണ് നടന്നതെന്നാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.

Top