കൊച്ചി കോര്‍പ്പറേഷനില്‍ നാലിടത്ത് ബിജെപിക്ക് ജയം

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നാലിടത്ത് ബിജെപി വിജയിച്ചു. എറണാകുണം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ട് സീറ്റില്‍ ഒതുങ്ങിയ ബിജെപി ഇത്തവണ രണ്ട് സീറ്റു കൂടി നേടിയിരിക്കുകയാണ്.

യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് നോര്‍ത്ത് ഐലന്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് ഒരേ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്.

Top