bjp win in vattiyoorkavu- kummanam

തിരുവനന്തപുരം: ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കുമ്മനം രാജശേഖരന്‍പ്രതികരിച്ചു.

വട്ടിയൂര്‍കാവില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയിലാണെന്നും കുമ്മനം പറഞ്ഞു.

ബിജെപി മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

വട്ടിയൂര്‍കാവില്‍ പ്രധാന എതിരാളി ബിജെപിയാണെന്നും എല്‍ഡിഎഫ് മത്സരരംഗത്ത് ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍കാവില്‍ നടക്കുന്നത് വികസനവും വര്‍ഗീതയും തമ്മിലുളള പോരാട്ടമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. മഞ്ചേശ്വരത്തും കാസര്‍കോട്ടും യുഡിഎഫ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തു ബിജെപിയാണ്.

ഇതാണു മറ്റു ചില മണ്ഡലങ്ങളിലും കാണുത്. ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിന്റെ മത്സരം കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എങ്ങനെ ധാരണയുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു.

Top