ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേത്തിയിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കാം. അങ്ങനെ മത്സരിക്കുന്നത് ഭയം കൊണ്ടാണെന്ന് താന്‍ എങ്ങനെ പറയുമെന്നും മേനക വിമര്‍ശിച്ചു.
രണ്ട് സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നാണ് തനിക്കറിയാവുന്നതെന്നും മേനക വ്യക്തമാക്കി.